മൂവ് യുവർ ബോഡി അടിപൊളി ഡാൻസ് നമ്പർ പുറത്തുവിട്ട് മൈക്ക് ടീം

Written By
Posted Aug 13, 2022|436

Song
അനശ്വര രാജൻ നായികയായി എത്തുന്ന 'മൈക്ക്' എന്ന ചിത്രത്തിലെ  'മൂവ് യുവർ ബോഡി' എന്ന തകർപ്പൻ ഡാൻസ് നമ്പർ  പുറത്തിറങ്ങി. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'മൈക്ക്'. എമ്മി അവാർഡ് നോമിനിയും പ്രമുഖ ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‍സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്‍ദുൾ വഹാബാണ്, വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ  'മൈക്കി'ലെ 'ലഡ്‍കി' എന്ന ഗാനം ഒരു മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്.

ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ്  ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. 

5 സുന്ദരികള്‍, സി ഐ എ , വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഷൈലോക്ക്  തുടങ്ങി  നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേശീയ  പുരസ്‌കാര ജേതാവും ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് , അന്‍വര്‍, ഒരു കാല്‍ ഒരു കണ്ണാടി, മരിയാന്‍, രജ്‌നി മുരുകന്‍, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം-തമിഴ് ചിത്രങ്ങളുടെ എഡിറ്റിങ്  കൈകാര്യം ചെയ്ത വിവേക് ഹര്‍ഷന്‍  ആണ് ചിത്രത്തിന്റെ  എഡിറ്റര്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കലാസംവിധാനം - രഞ്ജിത് കൊതേരി, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം - സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ്.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update







Photo Shoot

See All

Photos