പെരുവള്ളൂർ: കാടപ്പടി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്കൂൾ
മേരാ വതൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിപുലമായി സംഘടിപ്പിച്ചു.
ഖാൻസ് മീഡിയ സിറ്റി പ്രസിഡണ്ടും ലയലി ഗ്രൂപ്പ് ഓഫ് കമ്പനീസ് ദുബായ് ചെയർമാനുമായ ഡോ.
മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി.
പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച മാർച്ച് ഫാസ്റ്റും വിവിധയിനം കലാപ്രകടനങ്ങളും ദേശഭക്തിഗാനം, പ്രസംഗം ,ഉപന്യാസരചന ,ക്വിസ് പ്രോഗ്രാം തുടങ്ങിയ വിവിധയിനം മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരം ശ്രദ്ധേയമായിരുന്നു.
പി എം ഹസീന ജാസ്മിൻ, എൻ ലൈന ശിഹാബ്, സൽമ തസ്നീം എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മുഖ്യ
അതിഥി ഡോ. മുഹമ്മദ് ഖാൻ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ച ആഘോഷ പരിപാടിയിൽ ഫുൾ ബ്രൈറ്റ് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. ജാബിർ ഹുദവി അധ്യക്ഷനായി. വർക്കിംഗ് പ്രസിഡണ്ട് ഹസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ മാസ്റ്റർ, ബീരാൻകുട്ടി ബാഖവി ,ചൊക്ലി മൂസ ഹാജി ,റഹ്മത്തുള്ള ചാത്തർത്തൊടി,മുസ്തഫ ചോലയിൽ, ഡോ . കെ കെ.നൗഫൽ,
കെ. ഹസീബ്, അധ്യാപകരായ എംടി റഈസ്, കെ സി ഫർസാന, പി കെ ഹഫ്സത്ത്, ടി റഹ്മത്ത്, സിപി റഹ്മത്തുൽ ജഹാന, മാഹിറ സിൻസി തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ ഫൈസി പ്രാർത്ഥന നിർവഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഹാഷിം ഹുദവി സ്വാഗതം പറയുകയും മാനേജർ മഹ്മൂദ് ഹുദവി നന്ദിയും പറഞു.