ലൂസിഫറി ന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറി ന്റെ ടീസര്‍

Written By
Posted Aug 22, 2022|480

Teaser
പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് സിനിമ  'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ് ഫാദറി'ന്റെ ടീസര്‍ പുറത്ത്.  ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്

ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ചിരഞ്ജീവിയുടെ സ്റ്റൈലിഷ് എൻട്രി ടോളിവുഡിൽ ആരാധകർ കയ്യടിയോടെയാണ് എതിരേറ്റതെങ്കിലും മോളിവുഡിൽ അതത്ര സ്റ്റൈൽ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ. ടീസറിനു നേരെ മലയാളികളുടെ ട്രോൾ ആക്രമണം ശക്തമാകുകയാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയശൈലിയുമായാണ് പലരും ചിരഞ്ജീവിയുടെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്. 

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാര്യയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. നടൻ സുനിലാണ് കലാഭവൻ ഷാജോണിന്റെ വേഷത്തിൽ എത്തുക. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാന്‍ എത്തുന്നു. 

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധിഒട്ടേറെ മാറ്റങ്ങളുണ്ടാകുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. സത്യദേവ് കഞ്ചരണ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

2019 മാർച്ച് 28നായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫർ റിലീസാകുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന  നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്.  ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
SHARE THIS PAGE!

Related Stories

See All

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022

വേറിട്ട ഭാവത്തില്‍ വിഷ്ണുവും ബിബിനും: വെടിക്കെട്ട് ടീസര്‍.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ...

Teaser |26.Sep.2022


Latest Update







Photo Shoot

See All

Photos