തോല്‍പ്പിക്കാനാവില്ല, കൊഴുമ്മല്‍ രാജീവനിലും വിപ്ലവകാരിയുണ്ട്. ചെ​ഗുവേര ആയി ചാക്കോച്ചൻ

Written By
Posted Aug 28, 2022|463

Poster
വിവാദങ്ങൾക്കിടയിൽ റിലീസ് ആയി ​ഗംഭീരവിജയം സ്വന്തമാക്കിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രം​ഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന മറ്റൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്ന ചെ​ഗുവേരയുടെ വാചകമാണ് ഈ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെയുടെ ലുക്കിലുള്ള കുഞ്ചാക്കോയെയും പോസ്റ്ററിൽ കാണാം. "കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്..!! നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..!"വരിക വരിക കൂട്ടരേ‌.." നിങ്ങളുടെ സമീപമുള്ള തിയെറ്ററുകളിൽ.! ‘ന്നാ താൻ കേസ്‌ കൊട്‌’ (Sue me)", എന്നാണ് പോസ്റ്റർ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്. 

"തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ", എന്നൊരു പോസ്റ്ററും അടുത്തിടെ ചിത്രത്തിന്റേതായി പുറത്തുവന്നിരുന്നു. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്ററ്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റർ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓ​ഗസ്റ്റ് 11നാണ്  'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. അഞ്ച് ദിവസത്തിൽ‌ 25 കോടിയാണ് ചിത്രം നേടിയത്. 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഗായത്രി ശങ്കര്‍ ആണ് നായിക. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ​ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ പുറത്തെത്തിയ ​ഗാനം സ്റ്റാറ്റസുകളിലും സോഷ്യൽമീഡിയയിലും തരം​ഗം സൃഷ്ടിച്ചു.
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update







Photo Shoot

See All

Photos