നാടൻ പന്തുകളിയുടെ ആവേശതിമിർപ്പിൽ കെ.എൻ.ബി.എ യുഎഇ കപ്പ് സീസൺ 5 : ഉമ്മൽക്വയിൻ യൂണി‌കോൺസ് ടീം ജേതാക്കളായി

Written By
Posted Feb 17, 2026|63

News
ഷാർജ : കേരള നേറ്റീവ് ബോൾ അസോസിയേഷൻ യുഎഇ - യുടെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ട കെ.എൻ.ബി.എ യുഎഇ കപ്പ് സീസൺ 5 നാടൻപന്തുകളി ഫൈനൽ മത്സരത്തിൽ ശക്തരായ അജ്‌മാൻ വാരിയേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി ഉമ്മൽക്വയിൻ യൂണി‌കോൺസ് ടീം ടൂർണമെന്റ് ചാമ്പ്യന്മാരായി.

കഴിഞ്ഞ രണ്ട് മാസകാലം നീണ്ടു നിന്ന ഏഴ് എമിറേറ്റ്സുകൾ തമ്മിൽ മത്സരിക്കുന്ന ആവേശകരമായ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഷാർജയിലുള്ള ജെ.എം.ആർ സ്പോർട്ടിങ് മൈതാനിയിൽ നടത്തി. ടൂർണമെന്റ് വിജയികൾക്ക് വിശിഷ്ടാതിഥികളായ അക്കാഫ്  വൈസ് ചെയർമാൻ ശ്രീ. അഡ്വ: ബക്കർ അലിയും അക്കാഫ്  വൈസ് പ്രസിഡന്റ് ശ്രീ. അഡ്വ: ഹാഷിക്ക് തായിക്കണ്ടിയും ചേർന്ന് ട്രോഫികൾ നൽകി.

തുടർന്നും വരും വർഷങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും, പ്രാദേശിക തലത്തിൽ മാത്രം അറിയപ്പെടുന്ന നാടൻപന്തുകളി മത്സരത്തിന് പ്രവാസമണ്ണിൽ കൂടുതൽ പ്രചാരണം നൽകുന്നതായിരിക്കുമെന്നും സംഘടന ചെയർമാൻ ബിനു എബ്രഹാം, പ്രസിഡന്റ് ദിലീപ് നായർ, സെക്രട്ടറി സൂരജ് തോമസ് എന്നിവർ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

ആദ്യമായി റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, ...

News |17.Feb.2026

രണ്ട് ദിർഹം മുതൽ വിലക്ക് ദുബായിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് പുസ്തകമേള വീണ്ടും

ദുബായ്, യുഎഇ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തകവിൽപ്പന മഹോത്സവമായ ബിഗ് ബാഡ് ...

News |17.Feb.2026

സി. എച്ച്. എം.എം അലുംനി അക്കാഫ് പ്രൊഫഷണൽ ലീഗ് അഞ്ചാം സീസണിലെ ജേതാക്കളായി.

ഷാർജ: യുഎഇയിലെ പ്രവാസി കായിക ഭൂപടത്തിൽ തനതായ ഇടംപിടിച്ച BNW അക്കാഫ് ...

News |17.Feb.2026

നാടൻ പന്തുകളിയുടെ ആവേശതിമിർപ്പിൽ കെ.എൻ.ബി.എ യുഎഇ കപ്പ് സീസൺ 5 : ഉമ്മൽക്വയിൻ യൂണി‌കോൺസ് ടീം ജേതാക്കളായി

ഷാർജ : കേരള നേറ്റീവ് ബോൾ അസോസിയേഷൻ യുഎഇ - യുടെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ട ...

News |17.Feb.2026

Latest Update

ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെ പുനർനിർവചിക്കുന്ന അതിനൂതന പദ്ധതികൾ യുഎഇയിലെ ജനങ്ങൾക്കായി അവതരിപ്പിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ദുബായ്: ദുബായ് ഇക്കണോമിക് അജണ്ട (ഡി 33) യെ പിന്തുണച്ച് ലോകോത്തര ആരോഗ്യ ...

News |10.Feb.2026

പ്രവാസികൾക്ക് ആശ്വാസം; ഇനി 'ചിപ്പ്' പാസ്‌പോർട്ടുകളുടെ കാലം: 2026-ലെ പുതിയ മാറ്റങ്ങൾ അറിയാം

ദുബായ്/ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ നിർണ്ണായകമായ ...

News |10.Feb.2026

Photo Shoot

See All

Photos