രണ്ട് ദിർഹം മുതൽ വിലക്ക് ദുബായിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് പുസ്തകമേള വീണ്ടും

Written By
Posted Feb 17, 2026|231

News
ദുബായ്, യുഎഇ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തകവിൽപ്പന മഹോത്സവമായ ബിഗ് ബാഡ് വുൾഫ് ബുക്സ് (Big Bad Wolf Books) ഫെബ്രുവരി 26 വ്യാഴാഴ്ച മുതൽ മാർച്ച് 8 ഞായറാഴ്ച വരെ ദുബായ് സ്റ്റുഡിയോ സിറ്റിയിൽ വീണ്ടും അരങ്ങേറുന്നു. ഷാർജ ബുക്ക് അതോറിറ്റി, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന മേളയിൽ രണ്ട് ദിർഹം മുതൽ ആരംഭിക്കുന്ന വിലയിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വായനാസ്നേഹികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഈ വർഷം പരിശുദ്ധ റമദാൻ മാസത്തിലാണ് മേള നടക്കുന്നത്. “ബിയോണ്ട് ദ നോയ്സ്” (Beyond the Noise) എന്നതാണ് 2026 ലെ പുസ്തകമേളയുടെ പ്രമേയം. വായനയെ ചിന്തിക്കാനുള്ള മാർഗം എന്നതിനപ്പുറമുള്ള വിനിമയ ഉപാധിയായി പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ പ്രമേയത്തിന്റെ മുഖ്യ ശ്രദ്ധ. ഇതോടൊപ്പം ദുബായിലെ ഏറ്റവും വലിയതും എല്ലാവർക്കും സുലഭവുമായ പുസ്തകവിൽപ്പനയായി ബിഗ് ബാഡ് വുൾഫ് ബുക്സ് തന്റെ സ്ഥാനവും ശക്തിപ്പെടുത്തുന്നു.
ദുബായുടെ സാംസ്കാരിക കലണ്ടറിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുന്ന ഈ മേള, യുഎഇയിലുടനീളമുള്ള കുടുംബങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, വായനാസ്വാദകർ എന്നിവരെ വർഷംതോറും ആകർഷിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങൾ, വിദ്യാഭ്യാസ ഗ്രന്ഥങ്ങൾ, നോവലുകൾ, നോൺ-ഫിക്ഷൻ, സ്വയംവികസന ഗ്രന്ഥങ്ങൾ തുടങ്ങി വിപുലമായ ശേഖരമാണ് ഇവിടെ ലഭ്യമാകുന്നത്. എല്ലാ പ്രായക്കാരും സാമ്പത്തിക പശ്ചാത്തലക്കാരും വായനയിലേക്ക് കൂടുതൽ അടുക്കുന്നതിനുള്ള സൗകര്യമാണ് മേള ഒരുക്കുന്നത്.
ദുബായിൽ ബിഗ് ബാഡ് വുൾഫ് ബുക്സ് ഇനി പുതിയ ആശയം അല്ല. വിലക്കുറവിനപ്പുറം, ഓരോ വർഷവും കുടുംബങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു അനുഭവമായി ഇത് മാറിയിട്ടുണ്ടെന്നു ബിഗ് ബാഡ് വുൾഫ് ബുക്സ് സഹസ്ഥാപകനായ ആൻഡ്രൂ യാപ്പ് പറഞ്ഞു.
"ഒരു പുസ്തകവിൽപ്പനയായി തുടങ്ങിയ ഇത് ഇന്ന് കുടുംബങ്ങൾ ഒരുമിച്ച് അനുഭവിക്കുന്ന പ്രത്യേക അനുഭവമായി മാറിയിട്ടുണ്ട്, പ്രത്യേകിച്ച് റമദാൻ പോലുള്ള അർത്ഥവത്തായ കാലയളവുകളിൽ, അദ്ദേഹം കൂട്ടിച്ചേർത്തു: 
“വിപുലമായ ശേഖരം, അതുല്യമായ വിലക്കുറവ്, എല്ലാവർക്കും സുലഭത എന്നിവയാണ് 2026-ൽ, ബിഗ് ബാഡ് വുൾഫ് ബുക്സിന്റെ സവിശേഷതകൾ. ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരേ വേദിയിൽ എത്തിക്കുന്നതും യുഎഇയിലെ സാംസ്കാരിക സംഘടനകളോട് അടുത്ത് പ്രവർത്തിക്കുന്നതുമിലൂടെ, ഞങ്ങൾ പുസ്തകങ്ങൾ വിൽക്കുന്നത് മാത്രമല്ല; വായനശീലത്തിലൂടെ എല്ലാവർക്കും പുസ്തകങ്ങൾ സുലഭമാക്കുകയും ചെയ്യുക വഴി അറിവിന്റെ ഉറവിടങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നു.
“വിവരങ്ങൾ എല്ലായിടത്തും ലഭ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ യഥാർത്ഥ ബോധ്യം ആഴവും പശ്ചാത്തലവും ചിന്തയും ആവശ്യപ്പെടുന്നു. വിശ്വാസ്യതയുള്ള, ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത പുസ്തകങ്ങൾ കൂടുതൽ ആളുകൾക്ക് സുലഭമാക്കുന്നതിലൂടെ വിവേചനശേഷി, വിമർശനാത്മക ചിന്ത, ആയുഷ്കാല പഠനം എന്നിവ വളർത്തുന്ന വായനശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ബിഗ് ബാഡ് വുൾഫ് ബുക്സ്. പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും. അറിവുള്ളതും കൗതുകമുള്ളതും ചിന്താശീലമുള്ളതുമായ സമൂഹങ്ങളെ വളർത്താൻ പുസ്തകങ്ങൾ ഇന്നും ഏറ്റവും ശക്തമായ ഉപാധികളിലൊന്നാണ്," ഈ വർഷത്തെ മേളയെ കുറിച്ച് ആൻഡ്രൂ യാപ്പ് വ്യക്തമാക്കി. 
യുഎഇയിലുടനീളം വായനാശീലം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക വികസനത്തിനും വിശ്വാസ്യതയുള്ള അറിവിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി, ദുബായ് കൾച്ചർ & ആർട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ സാംസ്കാരിക പരിസ്ഥിതിയുടെ ഭാഗമായി വായനയും പഠനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള കൂട്ടായ യത്നം ആണിത്. 
“ബിഗ് ബാഡ് വുൾഫ് ബുക്സുമായുള്ള പങ്കാളിത്തം, യുഎഇയിലുടനീളം അറിവിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും വായനാസംസ്കാരം ശക്തിപ്പെടുത്താനും ഷാർജ ബുക്ക് അതോറിറ്റിയുടെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പുസ്തകങ്ങൾ വിലക്കുറവിൽ കൂടുതൽ ആളുകൾക്ക് എത്തിക്കുന്ന ആഗോള സംരംഭവുമായി സഹകരിക്കുന്നതിലൂടെ, വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള കുടുംബങ്ങളെയും കുട്ടികളെയും യുവാക്കളെയും നമുക്ക് കൂടുതൽ വ്യാപകമായി എത്തിച്ചേരാൻ കഴിയുമെന്നു ഷാർജ ബുക്ക് അതോറിറ്റി പ്രതിനിധിയും ബിഗ് ബാഡ് വുൾഫ് ബുക്സ് ഓണററി ബോർഡ് അംഗവുമായ മുഹമ്മദ് നൂർ ഹെർസി പറഞ്ഞു. 
“ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ പോലുള്ള സംരംഭങ്ങളുടെ ഉദ്ദേശ്യം പുസ്തകങ്ങളെ സാംസ്കാരിക വികസനത്തിന്റെയും ആയുഷ്കാല പഠനത്തിന്റെയും അടിസ്ഥാനം ആക്കുന്നതാണ്. ബിഗ് ബാഡ് വുൾഫ് ബുക്സുമായുള്ള പങ്കാളിത്തം ഈ ദൗത്യത്തെ പൂർത്തിയാക്കുന്നു. വിശ്വാസ്യതയുള്ള സാഹിത്യങ്ങൾ സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുന്നതിലൂടെ വായനയെ കുടുംബജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി മാറ്റുകയാണ് ലക്ഷ്യമെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു. 
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലി, മികച്ച പുസ്തകഎംഎൽഎയായി 2026 പതിപ്പ് ബിഗ് ബാഡ് വുൾഫ് മാറുമെന്ന് സംഘാടകർ അറിയിച്ചു. വിപണിയിലെ ഏറ്റവും വിപുലമായ വിലക്കുറവുള്ള പുസ്തകശേഖരം ഇവിടെ ലഭ്യമാണ്. കുടുംബങ്ങൾ, പുസ്തക ക്ലബുകൾ, സ്കൂളുകൾ, ലൈബ്രറികൾ തുടങ്ങിയ സംഘടനകളും കൂട്ടായ്മകളും വലിയ തോതിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായി മേള പ്രത്യേകമായി സൗകര്യപ്പെടുത്തിയിട്ടുണ്ട്.
കുടുംബസൗഹൃദ സമയക്രമം, സ്വാഗതപരമായ അന്തരീക്ഷം എന്നിവയുമായി ബിഗ് ബാഡ് വുൾഫ് ബുക്സ് ദുബായ് 2026, യുഎഇയിലുടനീളമുള്ള വായനാസ്നേഹികൾക്ക് പ്രിയങ്കരമാവും.
Event Details – Big Bad Wolf Books Dubai 2026
Venue: Dubai Studio City
Dates: Thursday, February 26 – Sunday, March 8, 2026
Opening Hours: 10:00 AM to 2:00 AM
Entry: Free admission
Book Prices: Starting from AED 2
SHARE THIS PAGE!

Related Stories

See All

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026


Latest Update

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.

ദുബായ്: പ്രവാസികൾക്കിടയിൽ വായന വളർത്തുന്നതിനും പുതു എഴുത്തുകാരെയും ...

News |28.Mar.2026

അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

ഷാർജ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച സുഹൂർ 2026 പരിപാടി സമൂഹത്തിലെ വിവിധ ...

News |28.Mar.2026

Photo Shoot

See All

Photos