ദുബൈ | ജുമൈറ ബേ ഐലൻഡിൽ ആറ് കിടപ്പുമുറികളുള്ള വില്ല വിറ്റുപോയത് 33 കോടി ദിർഹത്തിന്. ആവശ്യാനുസരണം രൂപകൽപന ചെയ്‌ത ഈ വില്ല ദ്വീപിലെ ഏറ്റവും ചെലവേറിയ വീടായി മാറി. സോത്ത്ബീസ് ഇൻറർനാഷണൽ റിയാലിറ്റിയുടെ കണക്കനുസരിച്ചാണിത്. ജുമൈറ ബേ ഐലൻഡിൽ വീട് സ്വന്തമാക്കാൻ ആളുകളേറെയുണ്ട്. മൂല്യം വർധിച്ചു വരികയാണ്. നേരത്തെ ഒരു വില്ല 24.05 കോടി ദിർഹത്തിന് വിറ്റു പോയിരുന്നു. ഈ റെക്കോർഡ് ഇപ്പോഴത്തെ വിൽപ്പന മറികടന്നു. 'ബില്യണയേ ഴ്സ‌് ഐലൻഡ്' എന്ന് വിളിക്കപ്പെടുന്ന ഈ അൾട്രാ -എക്‌സ്‌ക്ലൂസീവ് എൻക്ലേവിൽ 128 പ്ലോട്ടുകൾ മാത്രമേയുള്ളൂ. അപൂർവത, സ്വകാര്യത, പ്രീമിയം വാട്ടർഫ്രണ്ട് ജീവിതശൈലി ആഗ്രഹിക്കുന്ന ഉന്നതരായ ആളുകളെ ആകർഷിക്കുന്നു.