ഇത് പപ്പടം ഇല്ലാത്ത തല്ല്; വെറൈറ്റി പോസ്റ്ററുമായി ജിയോ ബേബി. ഓഗസ്റ്റ് 26 ന് ചിത്രം തീയറ്ററുകളിൽ.

Written By
Posted Aug 31, 2022|496

Poster
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രമാണ്  ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ഓഗസ്റ്റ് 26 ന് ചിത്രം തീയറ്ററുകളിൽ എത്തി.  ഇപ്പോഴിതാ സംവിധായകൻ പുറത്തുവിട്ട ഒരു പോസ്റ്ററാണ് വൈറലായിരിക്കുന്നത്.സിനിമയുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു തല്ലു രംഗമാണ് പോസ്റ്ററിലുള്ളത്.‘ഇത് പപ്പടം ഇല്ലാത്ത തല്ല്’ എന്ന ക്യാപ്ഷ്യനാണു പോസ്റ്ററിന്റെ ആകർഷണം.

ആലപ്പുഴയിൽ  വിവാഹസദ്യക്കിടെ  പപ്പടം കിട്ടാത്തതിന്റെ പേരിൽ കൂട്ടത്തല്ല് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. 

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍റ്. 
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update







Photo Shoot

See All

Photos