അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ മഞ്ചു വാര്യര്‍ ചിത്രം ആയിഷ

Written By
Posted Feb 09, 2023|445

News
നാലാമത് സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനു എം ജയചന്ദ്രനാണു അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്തോ - അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിനു ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാര്‍ഡിനുണ്ട്. മുസന്ധം ഐലന്റില്‍ വെച്ച് നടന്ന മേളയുട സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി.
മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി ആമിര്‍ പള്ളിക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ സക്കറിയ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹ നിര്‍മ്മാണം ഫെദര്‍റ്റെച് , ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശസുദ്ധീന്‍ എം ടി, ഹാരിസ് ദേശം, അനീഷ് പിബി, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രന്‍ എന്നിവരാണു. ജനുവരി 20നു തിയറ്റുറുകളില്‍ എത്തിയ 'ആയിഷ' പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശന വിജയം തുടരുന്നു.
SHARE THIS PAGE!

Related Stories

See All

ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി.

ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ ...

News |09.May.2025

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് കുടുംബ സംഗമം

ദുബായ് :- മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് ...

News |07.May.2025

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ മോർച്ചയുടെ ...

News |30.Apr.2025

ഡബ്ലിയു. എം.സി.ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ്:- വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ...

News |30.Apr.2025


Latest Update







Photo Shoot

See All

Photos