ദുബായ് :- ദുബായിലെ Grandweld Shipyard മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഓണം 2025, കഴിഞ്ഞ ഞായറാഴ്ച (07 Sept)വൈകിട്ട് 5 മണി മുതൽ 10 മണി വരെ ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ വെച്ച് വർണാഭമായ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.
ചെണ്ടമേളത്തോടൊപ്പം താലപ്പൊലി, പുലിക്കളി, കുമ്മാട്ടികളി, തെയ്യം, വെളിച്ചപ്പാട് തുടങ്ങിയതനതു കലാപ്രകടനങ്ങൾ ഘോഷയാത്രയ്ക്ക് മനോഹാരിത കൂട്ടി.തുടർന്ന് സീക് മേളം അവതരിപ്പിച്ച ശിങ്കാരിമേളം, മുവെല്ല ബ്യൂട്ടിസ് അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി,ക്ലാസിക്കൽ ഡാൻസ് ഗ്രാൻഡ്‌വെൽഡ് കലാകാരന്മാരുടെ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് ഭംഗി കൂട്ടി.
പരിപാടിയുടെ സമാപനം ബീറ്സ് ഓഫ് ഗൾഫ് അവതരിപ്പിച്ച ഗാനമേളയായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
മുഖ്യ അതിഥിയായ Mr. Abdulla Sultan പരിപാടി ഉദ്‌ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി Mr. Noufal Khalid കൂടാതെ Mr. Muhammed Minmon പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംലൻ ഉണ്ണി സ്വാഗതവും ക്യാപ്റ്റൻ വിജിത്ത് നന്ദിയും അറിയിച്ചു.
വിവിധ പരിപാടികൾക്ക് ഓണം കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.