ഷാർജ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകാനായി ഫിറ്റ്ഫോർ ഷാർജയിൽ തുടക്കമായി. മുവൈല പേസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ലൗഞ്ചിങ്ങിൽ ഷാർജയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം മലയാളികളാണ് പങ്കെടുത്തത്.
കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമുള്ള മനസ്സും ശരീരവും നമുക്ക് ലഭിക്കുമെന്ന് ലൗഞ്ചിങിന് നേതൃത്വം നൽകിയ ഡോക്ടർ മുഹമ്മദ് ശരീഫ് അഭിപ്രായപ്പെട്ടു. നിരന്തരം നാം ചെയ്യുന്നതിലൂടെ വ്യായാമ ശീലം കുടുംബത്തിലേക്കും പ്രതിഫലിക്കും. അനിയന്ത്രിതമായ ഭക്ഷണ രീതിയും താളം തെറ്റിയ ഉറക്കവുമാണ് പ്രവാസികളിൽ അധിക പേർക്കും. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ് നിരന്തരമായ വ്യായാമെന്നും ഡോക്ടർ പറഞ്ഞു.
ലോക കേരള സഭാംഗവും സിറാജ് ഗൾഫ് ജനറൽ മാനേജരുമായ ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും രൂപീകരിക്കുന്ന ഫിറ്റ്ഫോർ ക്ലബ്ബിലൂടെ വ്യായാമശീലം കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പി കെ സി മുഹമ്മദ് സഖാഫി, ബദറുദ്ധീൻ സഖാഫി, മൂസ കിണാശ്ശേരി, അബ്ദുസ്സലാം കാഞ്ഞിരോട്, സുബൈർ പതിമംഗലം, മുനീർ മാഹി തുടങ്ങിയവർ പങ്കെടുത്തു. ഇസ്മാഈൽ തുവ്വക്കുന്ന് സ്വാഗതവും ജബ്ബാർ പിസികെ നന്ദിയും പറഞ്ഞു