ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം സംവിധാനം നിർവഹിക്കുന്ന മൈക്ക് പുതിയ ഗാനം

Written By
Posted Aug 10, 2022|440

Song
സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം സംവിധാനം നിർവഹിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി. 'മൈക്ക്' സിനിമയിലെ 'ലഡ്‌കി' എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈ ഗാനം പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും, വരികൾ എഴുതിയത് സുഹൈൽ കോയയുമാണ്.

 'ഹൃദയ'ത്തിന്റെ വിജയത്തിന് ശേഷം, ഹിഷാം അബ്‌ദുൾ വഹാബിന്റെ 'മൈക്ക്' സിനിമയിലെ ഗാനങ്ങൾക്കായി സംഗീതാസ്വാദകർ കാത്തിരിക്കുകയായിരുന്നു. 'മൈക്കി'ലെ ആദ്യ ഗാനം, ഒരു ഫാസ്റ്റ് നമ്പർ ട്രാക്ക് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. അനശ്വര രാജൻ അവതരിപ്പിച്ച 'സാറ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് 'ലഡ്‌കി '.

നടൻ ജോൺ എബ്രഹാമിന്റെ ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് 'മൈക്ക്'. 'ബിവെയർ ഓഫ് ഡോഗ്സ്' സിനിമയുടെ സംവിധായകൻ വിഷ്ണുശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന 'മൈക്ക്', രചിച്ചിരിക്കുന്നത് 'കല വിപ്ലവം പ്രണയം' സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. 'മൈക്കി'ലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു. രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update







Photo Shoot

See All

Photos