ദുബായ്:- എലൈറ്റ് സ്പോർട്സ് ഡേയോട് അനുബന്ധിച്ച് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എലൈറ്റ് പ്രീമിയർ ലീഗ് 2025 സംഘടിപ്പിച്ചു. ഷാർജ ഇംഗ്ലീഷ് സ്കൂൾ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ ആരംഭിച്ച മത്സരത്തിൽ ടീം ക്ലാസിക് ടീം നെലസ്‌കോ മായായിരുന്നു ആദ്യമത്സരം തുടർന്ന് ടീം അലൂമിലു ടീം എലൈറ്റും തമ്മിൽ ഏറ്റുമുട്ടി. ഫൈനലിൽ എത്തിയ ടീം ക്ലാസിക്കും ടീം അലൂമിൽ തമ്മിൽ ആവേശകരമായ മത്സരമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ക്ലാസിക് 12 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടി.
96 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം അലൂമിൽ 12 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസിന് പുറത്താകുകയായിരുന്നു എല്ലാവർഷവും നടത്താറുള്ള സ്പോർസ് ഡേയുടെ ഭാഗമായാണ് ക്രിക്കറ്റ് നടന്നത്. കായികവും കലാപരവുമായ തൊഴിലാളികളുടെ കഴിവിന് പ്രോത്സാഹനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമെടുത്തതെന്ന് എംഡി ആർ ഹരികുമാർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിൽ രണ്ടായിരത്തിലെ അധികം തൊഴിലാളികളാണ് തൊഴിൽ ചെയുന്നത്. യുഎഇയിലെ വിവിധനികമ്പനികളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് എലൈറ്റ് പ്രീമിയർ ലീഗ് 2025 സംഘടിപ്പിച്ചത്. ഡോക്ടർ ലക്ഷ്മി ഹരികുമാർ, മറ്റ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സ്പോർട്സ് ഡേയിൽ വിജയിച്ച ടീമിനുള്ള സമ്മാനങ്ങൾ നൽകും.