ധനുഷ് നായകനായി എത്തുന്ന 'വാത്തി' എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. വെങ്കി അറ്റ്‍ലൂരി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം കൂടിയാണ് വാത്തി.
തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് 'വാത്തി'. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും 'വാത്തി'യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സായ് കുമാര്‍, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എഡിറ്റര്‍: നവീന്‍ നൂലി, ഡി.ഒ.പി: ജെ യുവരാജ്, സംഗീതം: ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ – വെങ്കട്ട്, നിര്‍മ്മാതാക്കള്‍: നാഗ വംശി എസ് – സായ് സൗജന്യ, രചന സംവിധാനം: വെങ്കി അറ്റ്‌ലൂരി, ബാനറുകള്‍: സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് – ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്.