ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ക്രിസ്റ്റഫർ' എന്നാണ് ചിത്രത്തിന്റെ പേര്. കയ്യിൽ തോക്കുമായി നിൽക്കുന്ന മമ്മൂട്ടിയാണ് ടൈറ്റിൽ പോസ്റ്ററിൽ ഉള്ളത്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്‍റെ ജീവചരിത്രം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍ ആയി നൽകിയിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ . ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് വില്ലനായെത്തുന്നത് . ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആർ ഡി ഇല്യൂമിനേഷന്‍സ് ആണ് സിനിമയുടെ നിർമ്മാണം.