തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കാമ്പസ് സൗഹൃദവും, പ്രണയവും കോർത്തിണക്കി ഈ പ്രായത്തിന്റെ രുചിഭേദങ്ങളോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജാൻവി'. 'ജാൻവി' എന്ന പെൺകുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഏറെയും കൗമാരക്കാരായ പുതിയ കുട്ടികളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രാജേന്ദ്രൻ തേവശ്ശേരി ഈ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പ്രീതി, രാഹുൽ രാധാകൃഷ്‍ണൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വൈശാഖ്, സന ഫർഹാന ,ജോയ് മാത്യു.ദേവൻ, കോട്ടയം പ്രദീപ്, മഹിമാ, മഞ്ജു സതീഷ്, നന്ദകിഷോർ, രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്.
സിയാദ് പറമ്പിൽ, സുരേഷ് കോച്ചേരി, രാജേന്ദ്രൻ തേവശ്ശേരി എന്നിവർ ആണ് ചിത്രം നിര്‍മിക്കുന്നത്. മാജിക്ക് ഡിസൈൻസ് സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മ്മാണം. തിരക്കഥ സംഭാഷണം - രൂപേഷ് രവി. കഥ - സതീശൻ അന്നമനട .
വയലാർ ശരത്ച്ചന്ദ്രവർമ്മ, ജോഫി തരകൻ. ഹരിനാരായണൻ, എന്നിവരുടെ ഗാനങ്ങൾക്ക് റാം സുരേന്ദ്രൻ ഇണം പകർത്തിരിക്കുന്നു. റിസാൽ ജയ്‍നി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അനീഷ് രവീന്ദ്രൻ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കലാസംവിധാനം -അപ്പുണ്ണി സാജൻ. മേക്കപ്പ് - ബിനു അജയ്.കോസ്റ്റ്യും - ഡിസൈൻ - അനസ് ആലപ്പുഴ. ആക്ഷൻ - അഷറഫ് ഗുരുക്കൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - രാജീവ് എരുമേലി, മോഹൻ കൊടുമ്പിള്ളി, പ്രൊജക്റ്റ് ഡിസൈനർ - മിഥുൻ ഗോപിനാഥ്. ഫിനാൻസ് കൺട്രോളർ- നിഖിൽ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ- ക്ലിന്റൺ പെരേര, പിആര്‍ഒ വാഴൂർ ജോസ്.