ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ജന്മ നാടിനെ മറക്കാത്തവർ പ്രവാസികൾ, ആർ. ഹരികുമാർ
ആദി കടലായി വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം ഡിസംബർ രണ്ടാം തിയതി, പതിനൊന്നഴകിൽ അക്വ ( AKWA) കണ്ണൂർ ഫാമിലി ഫെസ്റ്റ്, ദുബായ് കറാമ വൈഡ് റേഞ്ച് റസ്റ്റോറന്റിൽ വച്ച് നടന്നു. യുഎഇയുടെ അമ്പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി കേക്ക് മുറിച് ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ജന്മ നാടിനെ മറക്കാത്തവർ പ്രവാസികൾ, ലക്ഷങ്ങൾ മുടക്കി വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിന്റെ ആയുസ് മണിക്കൂറുകൾ മാത്രമാണ് നിലാലാബാരായ ആളുകൾക്ക് ഒരുനേരത്തെ അന്നം എത്തിക്കാൻ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അപ്രാർത്ഥനാനിങ്ങൾക്കുണ്ടാകും എന്ന് പ്രമുഖ വ്യവസായി ശ്രീ ഹരികുമാർ. ആദി കടലായി
വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രോഗ്രാം കൺവീനർ മഹേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റിയാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹാശിക് തൈക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. സിനിമ മിമിക്രി താരമായ അഖിൽ കവലയൂർ, സിനിമാതാരം നെൽജ കെ ബേബി, ടി.പി. സുധീഷ്, ഡോ : പൂജ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു,ജന ൽ സെക്രട്ടറി റിയാദ് സുലൈമാൻ നന്ദി പറഞ്ഞു. മുതിർന്ന അംഗങ്ങളെ മൊമെൻ്റോ നൽകിയും പൊന്നടയണിഞ്ഞും ആദരിച്ചു.