വേറിട്ട വേഷപ്പകര്‍ച്ചയില്‍ ആശ ശരത്ത്. പീസ് ക്യാരക്റ്റര്‍ ടീസര്‍, ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍

Written By
Posted Jul 31, 2022|466

Teaser
തിരശ്ശീലയില്‍ ആശ ശരത്ത് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറെയും ഗൌരവ സ്വഭാവമുള്ളവരാണ്. ദൃശ്യം അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ പൊലീസ് കഥാപാത്രങ്ങളായും അവര്‍ എത്തി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വേറിട്ട ഭാവപ്രകടനത്തോടെയുള്ള ഒരു ആശ ശരത്ത് കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന പീസ്  എന്ന ചിത്രത്തില്‍ ആശ ശരത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് ജലജ എന്നാണ്. സ്വന്തം അഭിപ്രായങ്ങളുള്ള, ജീവിതം ആഘോഷിക്കുന്ന കഥാപാത്രമാണിത്. ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.


ജോജു ജോര്‍ജ് നായകനാവുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് അനന്ത കൃഷ്ണൻ,  എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ ഉണ്ണി പാലോട്, കലാസംവിധാനം ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ അജയൻ അദത്, വസ്ത്രാലങ്കാരം ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ് ജിതിൻ മധു, സ്റ്റോറി ബോർഡ് ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌ അമൽ ജോസ്‌, പിആർഒ മഞ്ജു ഗോപിനാഥ്‌.
SHARE THIS PAGE!

Related Stories

See All

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022

വേറിട്ട ഭാവത്തില്‍ വിഷ്ണുവും ബിബിനും: വെടിക്കെട്ട് ടീസര്‍.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ...

Teaser |26.Sep.2022


Latest Update







Photo Shoot

See All

Photos