ഇന്ദ്രൻസിനൊപ്പം മുരളി ഗോപിയും; ശ്രദ്ധനേടി കനകരാജ്യ ത്തിന്റെ പുതിയ പോസ്റ്റർ

Written By
Posted Aug 16, 2022|444

Poster
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിന്റെ തനത് ഭംഗിയും മലനിരകളും പാടവരമ്പും എല്ലാമുള്ള പോസ്റ്ററിൽ ഒരു നാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ഇന്ദ്രൻസ് ആണുള്ളത്. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വസ്ത്രങ്ങളും പാടത്തെ കോലവും എല്ലാം ഹരിതാഭമായൊരു കാലത്തെ ഓർമിപ്പിക്കുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ  ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. 


ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. 

അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ് എം.വി, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‍ദ മിശ്രണം: എം.ആർ രാജാകൃഷ്‍ണൻ, പിആർഒ.- ആതിര ദിൽജിത്ത്  പി ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update







Photo Shoot

See All

Photos