|
Written By
|
ലക്ഷ്വറി കാറുകള്‍ ചീറിപ്പായുന്ന ദുബൈയിലെ തിരക്കേറിയ റോഡില്‍ വാഹന പ്രേമികളുടെയും വഴി യാത്രക്കാരുടെയും മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി നീങ്ങുകയാണ് ഒരു കുട്ടിക്കാറ്.
1962 ഓട് കൂടി നിര്‍മാണം നിര്‍ത്തിയ ഈ കാറിന്‍റെ ആകെ നിര്‍മ്മിച്ച 161ആയിരത്തില്‍ പരം കാറുകളില്‍ ഒരെണ്ണമാണിത്. മാത്രമല്ല, അതില്‍ തന്നെ യു.എ.ഇയിലെ ദുബൈയിലെത്തുന്ന ആദ്യത്തെ കാറുമെന്ന സവിശേഷതയും ഈ അപൂര്‍വ താരത്തിനുണ്ട്. വിന്‍റേജ് കാറുകളെ ഇഷ്ടപ്പെടുന്ന അബ്ദുല്ല നൂറുദ്ദീന് ഇവനെ ദുബൈയിലെത്തിക്കാൻ ആറുമാസത്തിലധികം പ്രയത്നിക്കേണ്ടി വന്നു. ഇവിടെയെത്തിയിട്ടും റോഡിലിറക്കാൻ പിന്നെയും കടമ്ബകള്‍ ഏറെയായിരുന്നു. അപൂര്‍വ വാഹനമായതിനാല്‍ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ പരിശോധനക്ക് ശേഷമേ വാഹനത്തിന് പെര്‍മിറ്റ് നല്‍കാനാവൂവെന്നായിരുന്നു ദുബൈ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്.
പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഒടുവില്‍ വാഹനത്തിന് അധികൃതര്‍ അനുമതി നല്‍കി. രണ്ടു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനായി നിര്‍മിച്ച ഈ വാഹനത്തിന് മുന്നില്‍നിന്ന് തുറക്കാവുന്ന ഡോറുള്‍പ്പെടെ കൗതുകകരമായ പല സവിശേഷതകളും വേറെയുണ്ട്. വാതില്‍ തുറക്കുമ്ബോള്‍ സ്റ്റിയറിങ്ങും വാതിലിനോപ്പം പതുക്കെ മുന്നിലേക്ക് വരും. വാഹനപ്രേമികളായ സ്വദേശികള്‍ വിന്‍റേജ് കാറുകള്‍ ഏറെ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പുറം ബോഡി മാത്രം നിലനിര്‍ത്തി എൻജിനും മറ്റും പുതിയ തലമുറയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, കമ്ബനി ഇറക്കിയ അതേ എൻജിൻ നിലനിര്‍ത്തുന്നതിലാണ് അബ്ദുല്ലയുടെ താല്‍പര്യം. അതുകൊണ്ടുതന്നെ യാത്രക്കിടെ ഇവൻമാര് ഇടക്കിടെ 'പണി' തരാറുമുണ്ട്. എങ്കിലും അതെല്ലാം ആസ്വദിക്കാറാണ് പതിവെന്ന് നൂറുദ്ദീൻ പറഞ്ഞു.
കണ്ണൂരുകാരൻ അബ്ദുല്ല നൂറുദ്ദീന് ക്ലാസിക് കാറുകളോടുളള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹോളിവുഡ് സിനിമയിലഭിനയിച്ച കാറുകള്‍ ഉള്‍പ്പെടെ തന്‍റെ ശേഖരത്തിലുണ്ടെന്ന് നൂറുദ്ദീൻ പറയുന്നു. കാറുകളില്‍ മോഡേൻ ഫിറ്റിങ്ങ് ഒന്നും പിടിപ്പിക്കാതെ കാറുകളുടെ അതേ തനിമയില്‍ ഓടിക്കുന്നതിന്‍റെ സുഖം, വേറെതന്നെയാണെന്നതാണ് ഈ കണ്ണൂരുകാരന്‍റെ പക്ഷം. 1958ല്‍ ഇറങ്ങിയ 'ഷെവര്‍ലെ കോര്‍വറ്റ്' നാലു വാര്‍ഷം മുമ്ബാണ് യു.എസില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തത്. 3,10,000 ഡോളറാണ് ഇതിന്‍റെ വില.