അബുദബി: പൊതുസ്‌ഥലങ്ങളി ൽ വാഹനങ്ങൾ ഉപേക്ഷിച്ചു പോകുന്നതിനെതിരെ പിഴ അടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പ്. പൊതുഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന വാഹന ഉടമക ൾക്കെതിരെ കനത്ത പിഴ ചുമത്തും.
വൃത്തിഹീനമായ നിലയിൽ കാറുകൾ നിർത്തിയിട്ടുപോവുന്നതും കുറ്റകരമാണ്. അഴുക്ക് നിറഞ്ഞ വാഹനം പൊതുവി ടങ്ങളിൽ നിർത്തിയിട്ടാൽ 500 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 1,000 ദിർഹമായി പിഴ വർധിപ്പിക്കും. മൂന്നാം തവ ണയും ലംഘനം തുടർന്നാൽ പിഴത്തുക 2,000 ദിർഹമായി ഉയരും.
പൊതുഭംഗിക്ക് വിഘാതമാകുന്ന രീതിയിൽ വാഹനങ്ങളോ വാഹന ഭാഗങ്ങളോ ഉപേക്ഷിച്ചു പോയാൽ 1,000 ദിർഹമാണ് ഉടമയ്ക്കെതിരെ ചുമത്തുക. രണ്ടാം വട്ടവും ലംഘനമുണ്ടായാൽ പിഴ 2,000 ദിർഹമാക്കും. മൂന്നാം വട്ടവും നിയമലംഘനം നടത്തിയാൽ നാലായിരം ദിർഹമായിരിക്കും പിഴ ചുമത്തുക. വേ നൽക്കാലങ്ങളിൽ നിർത്തിയിട്ട കാറുകളിൽ പൊടിപിടിക്കാൻ സാധ്യത കൂടുതലായതിനാൽ താമസക്കാർ കാറുകൾ വൃത്തിയോടെയാണ് കിടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃ തർ നിർദേശിച്ചു.
രൂപഭേദം വരുത്തി ശബ്ദമലി നീകരണം നടത്തിയതിന് അബൂ ദബിയിലും അൽഐനിലുമായി * ജനുവരിയിൽ മാത്രം 106 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിരുന്നു. അമിത ശബ്ദമുണ്ടാ ക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് 2000 ദിർഹവും 12 ബ്ലാക്ക് പോയിന്റും ചുമത്താവുന്ന ഗുരു തര നിയമലംഘനമാണ്.അനുമതിയില്ലാതെ വാഹന ത്തിന്റെ എൻജിനും മറ്റു മാറ്റം വരുത്തുന്നത് 1000 ദിർഹവും 12 ബ്ലാക്ക് പോയിന്റും ചുമത്തുന്ന നിയമലംഘനമാണ്. ഇതി നു പുറമേ ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെ ടുക്കുകയും ചെയ്യും. രൂപഭേദം വരുത്തുന്നതിന് പിടിച്ചെടുക്കു ന്ന വാഹനങ്ങൾ വിട്ടുകൊടു ക്കുന്നതിന് പതിനായിരം ദി ർഹമാണ് അബൂദബിയിൽ ഈടാക്കുന്നത്. മൂന്നു മാസം
കഴിഞ്ഞും വാഹനം പിഴയടച്ച് തിരിച്ചെടുത്തില്ലെങ്കിൽ ഇവ ലേലം ചെയ്യുകയും ചെയ്യും. അബൂദബിയിൽ വാഹനം പി ടിച്ചെടുത്താൽ ഇത് താം വെ ബ്സൈറ്റിൽ യു.എ.ഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് കയ
റി നടപടികൾ പൂർത്തീകരി ച്ചാൽ ഇവ വിട്ടുകിട്ടും. വാ ഹനം പിടിച്ചെടുത്തിട്ടുണ്ടോ എന്നറിയാനും എവിടെയാണ് ഇത് ഉള്ളതെന്നും അറിയാൻ അബൂദബി പൊലീസിനെയും ബന്ധപ്പെടാൻ സൗകര്യമുണ്ട്.