ഇന്ദ്രൻസിനെ യും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ആനന്ദം പരമാനന്ദം' എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചത്. തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണനാണ് ചിത്രത്തിലെ നായിക.അജു വർഗീസും ബൈജു സന്തോഷും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സപ്തതരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം നൽകുന്നത്.