ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ; അജ്മാനിൽ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

Written By
Posted Nov 03, 2026|12

News

അജ്മാൻ: മലയാള സിനിമയുടെ സുവർണ്ണ അധ്യായങ്ങൾ അടയാളപ്പെടുത്തിയ പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി.) മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ഡോ. ബി.ആർ. ഷെട്ടി മുഖ്യാതിഥിയായിരുന്നു.

ആറു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര-സാഹിത്യ മേഖലകൾക്ക് ശ്രീകുമാരൻ തമ്പി നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു ആദരം. ഭാഷാവേദി ചെയർപേഴ്സൺ അനിത സന്തോഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ. വിപുൽ മുരളി അവതാരകനായി.

ശ്രീകുമാരൻ തമ്പിയും സദസ്സിലെ പ്രക്ഷേപകരും കവി ശ്രീകുമാർ മുഖത്തലയും തമ്മിൽ നടന്ന സംവാദം കാണികൾക്ക് നവ്യാനുഭവമായി. തുടർന്ന് പ്രശസ്ത ഗായകൻ കല്ലറ ഗോപൻ അവതരിപ്പിച്ച ഗാനസന്ധ്യ വേദിയിൽ സംഗീതസാന്ദ്രമായ അന്തരീക്ഷമൊരുക്കി. റേഡിയോ അവതാരകനും കവിയുമായ ശ്രീകുമാർ മുഖത്തലയുടെ ആമുഖ അവതരണം ഗാനാലാപനത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ ശ്രീകുമാരൻ തമ്പി, ശ്രീകുമാർ മുഖത്തല, കല്ലറ ഗോപൻ എന്നിവർക്ക് മുഖ്യാതിഥി ഡോ. ബി.ആർ. ഷെട്ടി പ്രശസ്തിപത്രങ്ങൾ സമ്മാനിച്ചു. തുടർന്ന് ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത-നൃത്താവിഷ്കാരങ്ങളും അരങ്ങേറി.

ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ സന്തോഷ് കെട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ലിറ്റററി ചെയർമാൻ എം.റ്റി. പ്രദീപ് കുമാർ, റാണി സുധീർ, ലക്ഷ്മി, മിലാന, മേരി മോൾ, വിഷ്ണു, ഇഗ്നേഷ്യസ്, ലാൽ ഭാസ്കർ, സൈലേഷ്, രവീന്ദ്രൻ, അജിത്, ബേബി വർഗീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഡബ്ലിയു.എം.
SHARE THIS PAGE!

Related Stories

See All

ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ; അജ്മാനിൽ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

അജ്മാൻ: മലയാള സിനിമയുടെ സുവർണ്ണ അധ്യായങ്ങൾ അടയാളപ്പെടുത്തിയ പ്രശസ്ത ...

News |03.Nov.2026

ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് ഉടൻ പരിശോധിക്കാം: യുഎഇയിലെ തനിഷ്ക് ഷോറൂമുകളിൽ ഇനി ഡയമണ്ട് വൈദഗ്ധ്യ കേന്ദ്രങ്ങളും

ദുബൈ: നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും ...

News |29.Oct.2026

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

Latest Update

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Photo Shoot

See All

Photos