ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'തല്ലുമാല'. ചിത്രത്തിലെ ചില കളർഫുൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ .

വിഷ്ണു വിജയ് സംഗീതം നല്‍കിയ ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കണ്ണില്‍ പെട്ടോളെ അറബിക് - മലയാളം ഗാനത്തിന്റെ വരികള്‍ ഇര്‍ഫാന ഹമീദ് എഴുതിയിരിക്കുന്നു.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
വിതരണം - സെന്‍ട്രല്‍ പിക്‌ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍
കൊറിയോഗ്രാഫര്‍ - ഷോബി പോള്‍രാജ്, സംഘട്ടനം - സുപ്രീം സുന്ദര്‍, കലാ സംവിധാനം - ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍
ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം