ടൊവിനൊ തോമസിനെ നായകനാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി . കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ചിത്രം ജൂൺ 17ന് തിയറ്ററുകളിൽ എത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചെറു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.