ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

Written By
Posted Apr 06, 2026|172

News
ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു
ഷാർജയിൽ മരണപ്പെട്ട എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം   എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴി- നാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് . വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു . തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുമായി ബന്ധപ്പെടുകയും എല്ലാ വിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശ്ശേരി നൽകുകയുമായിരുന്നു .

ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം . ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos