ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തുന്ന ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി ലെ ഗാനം

Written By
Posted Aug 14, 2022|1050

Song
ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തുന്ന 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' എന്ന ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. മൈന്‍റില്‍ പൈന്‍റിത് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ബേസില്‍ സി ജെ. സന്നിധാനന്ദനാണ് പാടിയിരിക്കുന്നത്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് റോജിൻ കെ റോയ്. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിൽ എത്തും.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. ആന്തോളജി ചിത്രമായി ഒരുങ്ങിയ സിനിമയിൽ ഓൾഡ് ഏജ് ഹോം എന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്‍തിരുന്നത്. കൂടാതെ ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്‍ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഫ്രീഡം ഫൈറ്റിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos