പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. രാക്കിളിപ്പാട്ടിലെ 'ധും ധും ധും ദൂരെയേതോ' കാക്കക്കുയിലിലെ 'ആലാരേ ഗോവിന്ദ', പഴശിരാജയിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', അയ്യപ്പനും കോശിയിലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി സംഗീത ആലപിച്ച ഗാനം. കുരുതിയിലെ തീം സോംഗ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി ജി.സചിത്തിന്റെയും രാജമ്മയുടെയും മകളാണ് സംഗീത. മകള്‍ അപര്‍ണ. സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ചെന്നൈയിലായിരുന്നു സ്ഥിരതാമസം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.