ഷാർജ: നാൽപത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ഐപിബി, പ്രവാസി രിസാല പവലിയൻ ദുബൈ & നോർത്തേൺ എമിറേറ്റ്സ് ഇന്ത്യൻ കോൺസ്റ്റിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൽഘാടനം ചെയ്തു. ഹാൾ നമ്പർ സെവൻ, സ്റ്റാൻഡ് നമ്പർ സീ എ ഫോറിലാണ് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളത്. ചരിത്രം, പഠനം, യാത്ര, സൂഫിസം, ഹണി ഡ്രോപ്പ്, വിവർത്തനം തുടങ്ങി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ
ഐ പി ബി പ്രസിദ്ധീകരിച്ച മുന്നൂറിലധികം പുസ്തകങ്ങൾ പവലിയനിൽ ലഭ്യമാണ്. ഇരുപതോളം പുതിയ പുസ്തകങ്ങൾ ഈ വർഷത്തെ പുസ്തകോത്സവത്തിന് എത്തിയിട്ടുണ്ട്. ജോൺ ഡബ്ലു കൈസറിൻ്റെ കമാൻഡർ ഓഫ് ദി ഫെയ്ത്ത്ഫുള്ളിൻ്റെ ഐപിബി പ്രസിദ്ധീകരിച്ച മലയാളം പതിപ്പ്, പോരാളി ജീവിതം നവംബർ പതിമൂന്നിന് പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. അബ്ദുല്ല മണിമയും അബ്ദുൽ മജീദും ചേർന്നാണ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയത്.
പവലിയൻ ഉദ്ഘാടനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, അബ്ദുറഹ്മാൻ മണിയൂർ, സയ്യിദ് ശിഹാബ് കാസർകോട്, ശാഫി നിസാമി പേരാമ്പ്ര എന്നിവർ പങ്കെടുത്തു.