നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എം.വി.കെ. ഹോള്‍ഡിങ്ങ്‌സിനു കീഴിൽ ദുബായിൽ മൂന്നാമത്തെ സ്കൂളിന് ശിലാസ്ഥാപനം

Written By
Posted Nov 07, 2025|13

News
ദുബായ് - നവംബര്‍ 06, 2025: നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എം.വി.കെ. ഹോള്‍ഡിങ്ങ്‌സ് എന്നിവയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ വിദ്യാഭ്യാസ സ്ഥാപനമായ 'ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് ലാന്‍ഡിലെ ലിവാനിൽ തുടക്കമായി. ബ്രിട്ടീഷ് സിലബസ് അടിസ്ഥാനമാക്കി ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിയിൽ അടുത്ത വര്ഷം സെപ്റ്റംബറില്‍അഡ്മിഷന്‍ആരംഭിക്കും.  

ദുബായ് ലാന്‍ഡില്‍, പ്രത്യേകിച്ചും ലിവാനില്‍ പുതുതായി നിലവില്‍ വന്ന റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്രിസാലിസ് സ്കൂൾ പ്രോജക്ടിന് മാനേജ്‌മെന്റ് പദ്ധതിയിട്ടത്. അതിവേഗം നിർമാണ പ്രഭവാർത്തനങ്ങൾ നടത്തി അടുത്ത വര്ഷം സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കൂളില്‍ഫൗണ്ടേഷന്‍സ്റ്റേജ്-1 മുതല്‍13 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. 

ടീകോം സി.ഇ.ഒ. അബ്ദുല്ല ഖലീഫ ബേലൂലിന്റെയും മറ്റു ഉന്നതോദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ശിലാസ്ഥാപന കര്‍മ്മം. 

ദുബായിലെ പുതിയ റെസിഡന്‍ഷ്യല്‍മേഖലകളിലെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ വാഗ്ദാനമായിരുന്നു ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമി എന്ന് നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറും ക്രെഡന്‍സ് ഹൈസ്‌കൂള്‍ ചെയര്‍മാനുമായ അബ്ദുല്ല നാലപ്പാട് അഹമ്മദ് പറഞ്ഞു.  

'വിദ്യാര്‍ഥികളുടെ അക്കാദമിക മികവിനപ്പുറം അവരുടെ തൊഴിൽ, നേതൃത്വ കഴിവുകളും ആത്മവിശ്വാസവും സാമൂഹിക ബോധവും വളർത്തിയെടുക്കുന്ന രൂപത്തിലുള്ള പഠന പരിശീലന പദ്ധതികളിലൂടെ അവരെ ആഗോളപൗരന്മാരാക്കി മാറ്റുംവിധത്തിലാണ് ക്യാമ്പസിന്റെ രൂപകല്‍പന. ഒരു സ്‌കൂള്‍ എന്നതിനേക്കാള്‍, ലോകത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരായ ചിന്തകരെയും ശാസ്ത്രജ്ഞരെയും പ്രതിഭകളെയും സംഭാവന ചെയ്യുന്ന ഒരു കേന്ദ്രമായി ക്രിസാലിസിനെ മാറ്റുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. 

'ദുബായ് സർക്കാരിന്റെ പ്രതീക്ഷകൾക്കും മാർഗനിർദ്ദേശങ്ങൾക്കും അനുസരിച്ചു ക്രിസാലിസ് മികവിന്റെയും നേട്ടങ്ങളുടെയും പ്രതീകമായി നിലകൊളളണമെന്നാണ് ആഗ്രഹം. എല്ലാ വിദ്യാര്‍ഥികള്‍ക്കും വളരാൻ തുല്യ അവസരങ്ങൾ ലഭിക്കുന്ന ഒരു സ്‌കൂള്‍ആയിരിക്കും. ആവശ്യമായ പിന്തുണയും സഹകരണവും നല്‍കിയ കെ.എച്ച്.ഡി.എ.യ്ക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു. 

വിദ്യാർത്ഥികൾക്ക് മികച്ച അന്താരാഷ്ട്ര അക്കാദമിക പരിജ്ഞാനത്തിനുമപ്പുറമുള്ള വളർച്ചയുടെ അവസങ്ങൾ സംവിധാനം ചെയ്യുക എന്നതാണ് ക്രിസാലിസ് അക്കാഡമിയിലൂടെ തങ്ങളുടെ ഉദ്ദേശ്യമെന്ന് എം.വി.കെ. ഹോള്‍ഡിങ്ങ്‌സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ കെ. മുഹമ്മദ് പറഞ്ഞു.

'തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരായിരിക്കുന്ന, സന്തോഷവാന്മാരായിരിക്കുന്ന ഒരു ക്യാമ്പസ് ആണ് കുടുംബങ്ങൾ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ നവീനമായ സംവിധാനങ്ങളോടെയുള്ള  അത്തരമൊരു ക്യാമ്പസ് ആയിരിക്കും ക്രിസാലിസ് ഇന്റര്‍നാഷനല്‍. വിദ്യാര്‍ഥികള്‍ ബൗദ്ധികമായും സാമൂഹികമായും കായികമായും മികച്ച നിലവാരം പുലർത്തുന്ന ഒരു അക്കാദമിയാണ് ലക്ഷ്യം', അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിലവില്‍ നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയും എം.വി.കെ. ഹോള്‍ഡിങ്‌സിന്റെയും ഉടമസ്ഥതയിൽ അല്‍ഖൂസില്‍ സി.ബി.എസ്.ഇ. സിലബസ് പ്രകാരമുള്ള ക്രെഡന്‍സ് ഹൈസ്‌കൂള്‍ മികച്ച അക്കാദമിക നിലവാരത്തിൽ  നടന്നു വരുന്നു. ഇത് കൂടാതെ. നാദ് അൽ ഷേബ 1- ല്‍ ക്രയോണ്‍സ് നഴ്‌സറിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 

ക്രിസാലിസ് അക്കാദമി കെ.എച്ച്.ഡി.എ.യുടെ 'എജുകേഷന്‍33' വിഷന്‍ അടിസ്ഥാനമാക്കിയായിരിക്കും സ്ഥാപിക്കുക. ക്യാമ്പസ്സിൽ മികച്ച ഫുട്‌ബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകൾ, പെഡൽ കോര്‍ട്ടുകള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, പ്രൊഫഷനല്‍ ക്രിക്കറ്റ് നെറ്റ് എന്നിവ ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള നീന്തല്‍കുളങ്ങള്‍, ആധുനിക സംവിധാനങ്ങളോടെയുള്ള ഓഡിറ്റോറിയം എന്നിവയും സ്ഥാപിക്കും. 

ഇന്നൊവേഷന്‍ ഹബ്ബുകള്‍, സ്റ്റീം ലാബുകള്‍ (STEAM labs), ആര്‍ട് ആന്‍ഡ് മ്യൂസിക് സ്റ്റുഡിയോകള്‍, ലൈബ്രറി, ഡിജിറ്റല്‍ റിസോഴ്‌സ് സെന്റര്‍, ഇന്‍ക്ലുസീവ് ലേണിങ് സെന്റര്‍, ഔട്ട് ഡോര്‍ ക്ലാസ്മുറികള്‍ തുടങ്ങിയവയും സവിശേഷതകളാണ്. ഇവയെല്ലാം തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതും ലോകോത്തര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങളോടുകൂടിയവയുമാണ്. 

ഇംഗ്ലണ്ടിലെ നാഷനല്‍സിലബസ് പിന്തുടരുന്ന ക്രിസാലിസ് അക്കാദമിയില്‍ അറബിക്-ഇസ്ലാമിക് പഠനങ്ങളും ലഭ്യമായിരിക്കും. ഐ.ജി.സി.എസ്.ഇ., എ- ലെവല്‍ എന്നിവയിലേക്ക്  വഴി തുറക്കുന്നവയാണിവ. യു.കെ.യില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരായിരിക്കും ക്രിസാലിസ് അക്കാദമിയിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ നയിക്കുക. 
SHARE THIS PAGE!

Related Stories

See All

നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എം.വി.കെ. ഹോള്‍ഡിങ്ങ്‌സിനു കീഴിൽ ദുബായിൽ മൂന്നാമത്തെ സ്കൂളിന് ശിലാസ്ഥാപനം

ദുബായ് - നവംബര്‍ 06, 2025: നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എം.വി.കെ. ...

News |07.Nov.2025

ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ ഐ പി ബി പവലിയന്‍ ഉദ്ഘാടനം ചെയ്തു.

ഷാർജ: നാൽപത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ഐപിബി, ...

News |07.Nov.2025

എക്സ്പ്ൻഡ് നോർത്ത് സ്റ്റാർ- ജൈറ്റെക്സ് ഗ്ലോബൽ ദുബായ് 2025-ൽ ശ്രദ്ധേയമായി മലയാളി സ്റ്റാർട്ടപ്പ് ഇന്നൊഡോട്സ് ഇന്നോവേഷൻസ് ; അവതരിപ്പിച്ചത് എഐ നിരീക്ഷണ സംവിധാനവും കുറഞ്ഞ ചെലവിലുള്ള എ ഐ എക്സോസ്കെലറ്റണും

ദുബായ്: കേരളത്തിൽ നിന്നുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പായ ഇന്നൊഡോട്സ് ...

News |27.Oct.2025

യുഎഇയിലെ മികവുറ്റ വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് അറിവിന്റെ മഹോത്സവമായി മൈൻഡ്‌ക്വസ്റ്റ് 2025

 ദുബായ്:  ഇന്ത്യൻ സ്കൂളുകളിലെ മികവുറ്റ വിദ്യാർത്ഥികളെ ...

News |26.Oct.2025


Latest Update







Photo Shoot

See All

Photos