ഷാര്‍ജ പുസ്തകമേളയില്‍ താരങ്ങളായി റീമയും റീയയും

Written By
Posted Nov 16, 2024|569

News

കുവൈത്ത് സിറ്റി: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ താരങ്ങളായി റീമയും റീയയും. കുവൈത്ത് പ്രവാസി മലയാളി സഹോദരങ്ങളായ ഇരുവരുടെയും പുസ്തകങ്ങള്‍ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

14കാരിയായ റീമ ജാഫറിന്റെ 'ബ്ലൂമിങ് ഓഫ് ലൈഫ്', 11കാരി റീയ ജാഫറിന്റെ 'ദി ഏജ് ഓഫ് വണ്ടേഴ്സ്' എന്നീ കാവ്യ സമാഹാരങ്ങളാണ് പ്രകാശനം ചെയ്തത്.

റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ മിഡിലീസ്റ്റ് ഹെഡ് എം.സി.എ. നാസർ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഇരുവരുടെയും പുസ്തകങ്ങള്‍ മികച്ച നിലവാരം പുലർത്തുന്ന സൃഷ്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. റീമ ജാഫറിന്റെ കാവ്യ സമാഹാരമായ 'ബ്ലൂമിങ് ഓഫ് ലൈഫ്' എ.ബി.സി ഗ്രൂപ് ചെയർമാനും ഡയറക്റുമായ മുഹമ്മദ് മദനി എറ്റുവാങ്ങി.

റീയ ജാഫറിന്റെ 'ദി ഏജ് ഓഫ് വണ്ടേഴ്സ്' സാദിഖ് കാവില്‍ ഏറ്റുവാങ്ങി. ഒമ്ബതാം വയസ്സുമുതല്‍ കവിതകളും ലേഖനങ്ങളും എഴുതുന്ന റീമ 'ബ്ലൂമിങ് ഓഫ് ലൈഫ്' എന്ന പുസ്തകത്തില്‍ പ്രകൃതി സൗന്ദര്യം, ജീവിതത്തിന്റെ മൂല്യം, ദയയുടെ പ്രാധാന്യം എന്നിവയുണർത്തുന്നു.

റീമക്ക് കവിത ഒരു അതുല്യമായ മാന്ത്രിക സന്ദേശവും ജീവിതത്തെയും ചുറ്റുമുള്ള ലോകത്തെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ഒരു രഹസ്യ കോഡും കൂടിയാണ്.

എഴുത്തുകാരിയും വായനക്കാരിയുമായ റീയ കുട്ടിക്കാലത്തെ ആനന്ദങ്ങളെക്കുറിച്ചും പ്രകൃതിയെയും സാർവത്രിക വെല്ലുവിളികളെക്കുറിച്ചും കവിതകളിലൂടെ പറയുന്നു. പ്രശസ്ത കവി കെ. സച്ചിദാനന്ദന്റെ നിരൂപണം ഉള്‍പ്പെടെ രണ്ട് പുസ്തകങ്ങളും എഴുത്തുകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

പഠനത്തിനൊപ്പം മറ്റു വിവിധ മേഖലകളിലും കഴിവുതെളിയിച്ച ഇരുവരും അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂള്‍ വിദ്യാർഥികളാണ്. കുവൈത്ത് നാഷനല്‍ ടി.വിയില്‍ ഈ സഹോദരിമാർ വിവിധ തരം പുസ്തകങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നുമുണ്ട്.

SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos