ദുബായ് : ദേവസ്വം ബോർഡ് പമ്പാ കോളജിന്റെ മുന്‍ വിദ്യാര്‍ഥി സംഘടനയായ പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷമായ പമ്പാമേളം 2025ന്റെ ബ്രോഷർ പ്രകാശന ഉദ്ഘാടനം ഖിസൈസ് പൊലീസ് മേധാവി മേജർ ഹംദി അബ്ദുള്ള നിർവഹിച്ചു.മുൻ ദേശിയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ബ്രോഷർ ഏറ്റുവാങ്ങി.ചടങ്ങിൽ പമ്പാതീരം പ്രസിഡന്റ് സെബാസ്റ്റിയൻ ജോസഫ് അധ്യക്ഷത വഹിച്ചു.. രക്ഷാധികാരികളായ ശശികുമാർ നമ്പീമഠം,കല ഹരികുമാർ, ലോട്ടസ് മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ. സൗമ്യ ഹരികുമാർ, അക്കാഫ് പ്രതിനിധികൾ, പമ്പാതീരം ഭാരവാഹികളായ ഡോ.രാജീവ് പിള്ള, സുൽഫിക്കർ ഹസൻ, മാത്യു സാമുവൽ, കോശി മാന്നാർ, സൈജു നൈനാൻ, സന്തോഷ് എസ്., ഹാഷിം, മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.
ഓണാഘോഷം ആഗസ്റ്റ് 30-ന് ദുബായിൽ നടക്കും. "നല്ലോണം വള്ളം കളി കണ്ട് ഓണം” എന്നതായിരുന്നു ഇത്തവണത്തെ പമ്പാമേളം 2025യുടെ തീമായി തിരഞ്ഞെടുത്തത്. ആഗസ്റ്റ് 30-ന് ദുബൈയിലെ ഹയാത് പാലസ് ഹോട്ടലിലാണ് വൻ ആഘോഷത്തിന് തിരശീല ഉയരുക.
പുന്നമട കായലിന്റെ അതിപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി തത്സമയം ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നതാണ് ഈ പരിപാടിയുടെ ഹൈലൈറ്റ്. അതേ ആവേശത്തോടെ, അതേ റിത്തത്തിൽ, ബിഗ് സ്‌ക്രീൻ വഴി ആരാധകർക്ക് മത്സരം അനുഭവിക്കാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ.
വാദ്യമേളങ്ങൾ വള്ളപാട്ടുകൾ, നാടൻ പാട്ടുകൾ എന്നിവയുടെ നിറവിൽ അറേബ്യൻ മണൽ മണ്ണിൽ ഒരു ആസ്വാദനോത്സവം ഒരുക്കുകയാണ് പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി