മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. നസ്രിയ ഒരു മാജിക് ആണെന്ന് ഫഹദ് മുൻപൊരിക്കൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹത്തിൽ തിളങ്ങിയ താര ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ ഫഹദ് കുടുംബസമേതം പങ്കെടുത്തു.
ഫഹദിന്റെ കൈപിടിച്ച് നടന്നു നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്.