|
|
Written By
|

ഷാർജ: ആടുജീവിതം, കുഞ്ഞാച്ച എന്നീ നോവലുകളിലൂടെയാണ് തമിഴ്ലോകം ഗള്‍ഫ് പ്രവാസത്തിലെ ദുരിത ജീവിതം തിരിച്ചറിഞ്ഞതെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ.
ആദ്യം ബെന്യാമിന്‍റെ ആടുജീവിതമാണ് തമിഴിലെത്തിയത്. അതു പിന്നീട് സിനിമയായും കണ്ടു. കഴിഞ്ഞ ചെന്നൈ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത സാദിഖ് കാവിലിന്‍റെ കുഞ്ഞാച്ച എന്ന നോവല്‍ ഇപ്പോള്‍ തമിഴ് ജനത ഏറ്റെടുത്തു കഴിഞ്ഞു.
ഇതാണ് സാഹിത്യകൃതി സമൂഹത്തിലുണ്ടാക്കുന്ന പരിവർത്തനമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ മാധ്യമപ്രവർത്തകനായ സാദിഖ് കാവിലിന്‍റെ 'ഔട്ട് പാസ്' എന്ന മലയാളം നോവലിന്‍റെ തമിഴ് പതിപ്പായ 'കുഞ്ഞാച്ച'യെക്കുറിച്ചുള്ള ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നടൻ രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോള്‍ ജോസഫ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, തമിഴ് എഴുത്തുകാരൻ കാർത്തിക്, മച്ചിങ്ങല്‍ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാദിഖ് കാവില്‍ മറുപടി പറഞ്ഞു. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് എന്നിവർ പങ്കെടുത്തു.
Send
Links
Home
About us
Privacy Policy
Contact
Visits: