പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് മിന്നൽ മുരളി കരസ്ഥമാക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.
ടൊവിനോ ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് മിന്നൽ മുരളി. ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
നേരെത്തെ സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആയ ലെറ്റർബോക്സ്ഡിൻറെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചർ ആക്ഷൻ ചലച്ചിത്രങ്ങളുടെ പട്ടികയിലും മിന്നൽ മുരളി ഇടം പിടിച്ചിരുന്നു.
മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.