മലയാളം മിഷൻ പത്താം തരം തുല്യത നീലക്കുറുഞ്ഞി കോഴ്‌സിന് തുടക്കം കുറിച്ചു

Written By
Posted Dec 30, 2024|539

News
അബുദാബി: മലയാളം മിഷൻ പാഠ്യപദ്ധതിയുടെ അവസാനഭാഗമായ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള നീലക്കുറിഞ്ഞി കോഴ്‌സിന് അബുദാബിയിൽ തുടക്കമായി. ഇതാദ്യമായാണ് മലയാളം മിഷൻ യുഎഇയിൽ നീലക്കുറിഞ്ഞി അവതരിപ്പിക്കുന്നത്.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിടങ്ങളിലെ രണ്ട് പഠന കേന്ദ്രങ്ങളിലായാണ് കോഴ്‌സ് ആരംഭിക്കുന്നത്. സമാജം അധ്യാപകരായ ബിൻസി ലെനിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ എന്നിവർക്ക് നീലക്കുറിഞ്ഞി പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും മുൻ എംഎൽഎ വി.ടി.ബൽറാം സമ്മാനിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡൻറ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി മലയാളി സമാജം, ഷാബിയ ഇനി ഏരിയകളിൽ നിന്ന് കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോത്സവങ്ങളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വി.ടി.ബൽറാം, സമാജം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. , മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡൻ്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത്ത് കുമാർ, കൺവീനർ എ.പി.അനിൽകുമാർ, മേഖലാ കോഓർഡിനേറ്റർ ബിൻസി ലെനിൻ, സമാജം വൈസ് പ്രസിഡൻ്റ് ടി.എ.നിസാർ, ട്രഷറർ യാസർ, ആക്ടിങ് കോ–ഓർഡിനേറ്റർ എ.എം.അൻസാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കണിക്കൊന്ന പഠനോത്സവത്തിൽ 100 ​​ശതമാനം വിജയം നേടിയ വിദ്യാർഥികളായ ഐഡിൻ ​​ഷെബിൻ, ദേവിക പ്രിയേഷ്, ഇഷാൽ മുനീർ, ശ്രേയ ശ്രീലക്ഷ്മി, ദേവി തരുണിമ, വൈഗ പ്രമോദ്, സഹ്‌റിൻ ഫാത്തിമ, വൈഗ ശ്രീനാഥ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos