കേരളമുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സമുദായ നേതാക്കൾ വർഗീയത പറയരുത്. കാന്തപുരം

Written By
Posted Jan 03, 2026|173

News
കണ്ണൂർ:സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ നാടിൻ്റെ  സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും.ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ്  കേരള ജനത. മത സൗഹാർദ്ദം ഇല്ലാതാക്കി  മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം .ഇത് ജനാധിപത്യ സമൂഹത്തിനു ഒരു നിലക്കും അംഗീകരിക്കാനാവില്ല. നാം മനുഷ്യരാവണം . മനുഷ്യനാവുന്നതിന് വലിയ അർത്ഥങ്ങൾ ഉണ്ട്‌ . ചേർന്ന് നിൽക്കാനും ചേർത്തി നിർത്താനും നമുക്കാവണം . വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കാൻ .
സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം .നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തിൽ ചിദ്രത ഉണ്ടാവാനിട വരരുത് .ഭൗതികവും ആ ത്മീയവുമായ വളർച്ചയിലൂടെയാണ് മനുഷ്യൻ സമൂഹത്തിൽ ഉന്നതനാകുന്നത് .കാന്തപുരം പറഞ്ഞു. കേരളയാത്രയെ   രണ്ടാം ദിവസം കണ്ണൂരിലേക്ക് ജില്ലാ അതിർത്തിയായ പയ്യന്നൂരിൽ ജില്ലാ സുന്നീ നേതാക്കൾ സ്വീകരിച്ചു.സെൻ്റിനറി ഗാർഡ് പരേഡും നടന്നു. ചിത്താരി കെ.പി.ഹംസ മുസ്‌ലിയാർ നഗരിയിലേക്ക് വൈകുന്നേരത്തോടെ ആയിരങ്ങൾ ഒഴുകിയെത്തി.. സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനനയോടെ ആരംഭിച്ചു.കെ പി അബൂബക്കർ മുസ്‌ലിയാർ  അധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി  പ്രസംഗിച്ചു.മുഹമ്മദലി സഖാഫി വള്ളിയാട്  എം.മുഹമദ് സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി.കെ സുധാകരൻ എം പി  ,ഡെപ്യൂട്ടി മേയർ  കെ പി താഹിർ  , കെ കെ രാഗേഷ്  ,അബ്ദുൽ കരീം ചെലേരി ,കാസിം ഇരിക്കൂർ സംബന്ധിച്ചു.  ഹാമിദലി മാസ്റ്റർ സ്വാഗതവും ഹനീഫ് പാനൂർ നന്ദിയും പറഞ്ഞു.ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കൽപ്പറ്റ , ആറ് ഗൂഡല്ലൂർ , ഏഴിന് അരീക്കോട്, 8 തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026


Latest Update

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos