കീർത്തി സുരേഷ് ശക്തമായ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാനി കായിദം.
പ്രദർശനത്തിനൊരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ആമസോൺ പ്രൈമിലൂടെ മെയ് ആറിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
മുൻപ് ചിത്രത്തിന്റെ ഷൂട്ടിങ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയിരുന്നു. നൈനാർകുപ്പം എന്ന ഗ്രാമത്തിൽ താമസിക്കുന്ന പൊന്നി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്നത്.