ഉലക നായകൻ കമലിനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന വിക്രത്തിൻ്റെ ഒടിടി റിലീസ് അവകാശം ഡിസ്നി ഹോട്ട്സ്റ്റാറിന്. വിക്രത്തിൽ നരെയ്ൻ, കാളിദാസ് ജയറാം വിജയ് സേതുപതിയും തുടങ്ങിയവരും എത്തുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ജൂൺ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് വിക്രം. രത്‍നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നു.
വിക്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ സിനിമയിലെ മലയാള സിനിമാതാരങ്ങളുടെ സാന്നിധ്യം വലിയരീതിയിൽ ശ്രദ്ധ നേടിയിരുന്നു.
അഭിനേതാക്കൾ മാത്രമല്ല അണിയറയിലും മലയാളി സാന്നിധ്യമുണ്ട്. മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് വിക്രമിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ജെല്ലിക്കെട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ്
വിക്രം. കമല്‍ ഹാസൻ്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിൻ്റെ ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍.
110 ദിവസം ആയിരുന്നു വിക്രത്തിൻ്റെ ചിത്രീകരണത്തിനായി വിനിയോഗിച്ചത്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിൻ്റെ നിർമ്മാണം. ലോകേഷും രത്‌നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം അനിരുദ്ധ് രവിചന്ദർ. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. കലാസംവിധാനം എൻ സതീഷ് കുമാർ, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാർ, നൃത്തസംവിധാനം സാൻഡി.