കടുവ ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ്

Written By
Posted Jul 29, 2022|456

News
വിവാദങ്ങൾക്കിടയിലും പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടക്കം മുതലേ വിവാദങ്ങൾ സൃഷ്ഷ്ഠിച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു . 

ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച് ആമസോണ്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച്‌ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ പരാതി നൽകിയിരുന്നു. പിന്നാലെ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ് നിർദേശം നൽകി. 

തുടർന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ രാജ്യത്തെ തീയേറ്റുകളി​ലെത്തിയത്. സെൻസർ ബോർഡിന്റെയും കോടതിയുടെയും നിർദ്ദേശം ഉണ്ടായിട്ടും ഇന്ത്യയിൽ മാത്രമേ പേര് മാറ്റിയിരുന്നുള്ളു. നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ  റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നാണ്. ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ കേസിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ മുഴുവൻ വിവരങ്ങളും തെളിവായി സമർപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈരാറ്റുപേട്ട സൂര്യ തിയേറ്ററിൽ കടുവ കാണാൻ ജോസ് കുരുവിനാക്കുന്നേല്‍ എത്തിയതും തെളിവുകൾ ശേഖരിക്കാനായിരുന്നു.
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos