ഒരേസമയം അച്ഛന്‍റെയും മകന്‍റെയും പുസ്തക പ്രകാശനം

Written By
Posted Nov 16, 2024|498

News

ഷാർജ: ഒരേസമയം അച്ഛന്‍റെയും മകന്‍റെയും പുസ്തക പ്രകാശനത്തിന്‍റെ വേറിട്ട ചടങ്ങിന് സാക്ഷ്യംവഹിച്ച്‌ ഷാര്‍ജ രാജ്യാന്തര പുസ്തക മേള.

കേരളത്തിന്‍റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മകന്‍ ഡോ. രോഹിത് ചെന്നിത്തലയുടെയും പുസ്തകമാണ് ഒരേ ദിനം ഒരേ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. യു.എ.ഇ രാജകുടുംബാംഗം ശൈഖ് സെയ്ഫ് ബിന്‍ അബ്ദുല്ല അല്‍ ശംസി പുസ്തകം പ്രകാശനം ചെയ്തു. വ്യവസായി ആര്‍. ഹരികുമാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്ബുറ കഥകളുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ പറഞ്ഞു.

രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍ എന്ന പേരിലുള്ള പുസ്തകം, മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ചെന്നിത്തലയുടെ പ്രസ് സെക്രട്ടറി ആയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.വി. പവനനാണ് പുസ്തകം തയാറാക്കിയത്.

ഇതേ വേദിയില്‍ ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് ചെന്നിത്തല എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിന്‍റെ മലയാളം പരിഭാഷയുടെ പ്രകാശനവും നടന്നു. യു.എ.ഇ സ്വദേശി സുല്‍ത്താന്‍ മജീദ് അല്‍ ശംസി പ്രകാശനം നിര്‍വഹിച്ചു. വി.ടി. സലിം ആദ്യ കോപ്പി ഏറ്റുവാങ്ങി. എന്‍റെ ചിന്തകള്‍, അറിയുക നിങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ എന്ന പേരിലാണ് ഈ പുസ്തകം.

ശ്രേഷ്ഠ ബുക്‌സ് ആണ് പ്രസാധകര്‍. ടി.എന്‍. പ്രതാപന്‍, ഡോ. എസ്.എസ്. ലാല്‍, മഹാദേവന്‍ വാഴശേരില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പരിപാടിയുടെ അവതാരകനായി. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ആദരം കെ. മോഹന്‍കുമാര്‍ സമ്മാനിച്ചു.

SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos