ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാനിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ആക്ഷൻ എന്റർടൈനറായാണ് അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ചിത്രം ഒരുക്കുന്നത്.
സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാഡെ അർമാസ് ആണ് നായിക. ചിത്രം ജൂലായിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.