സിഫ അംഗത്വ കാർഡ് വിതരണോദ്ഘാടനം സിനിമാ താരവും സംവിധായകനുമായ ശ്രീ.മധുപാൽ നിർവ്വഹിച്ചു.
Written By
Posted Jul 26, 2022|534
News
സൗത്ത് ഇന്ത്യൻ ഫിലിം അസ്സോസിയേഷൻ്റെ (സിഫ) അംഗത്വ കാർഡ് സിഫ ജനറൽ സെക്രട്ടറിയും പ്രശസ്ത സിനിമാ സംവിധായകനുമായ ശ്രീ.ലാൽജി ജോർജിന് നൽകികൊണ്ട് കേരള സാംസ്കാരിക ക്ഷേമ ബോർഡ് ചെയർമാനും പ്രശസ്ത സിനിമാ താരവും സംവിധായകനുമായ ശ്രീ.മധുപാൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ഗോപൻസാഗരി, തിരക്കഥാകൃത്തും സംവിധായകനുമായ പുന്നമൂട് രമേഷ്, അജയഘോഷ് എന്നിവർ പങ്കെടുത്തു.