ആളും ആരവവും ഇല്ലാതെ ഒരു കൊച്ചു സിനിമയുടെ വിശേഷങ്ങൾ മലയാള സിനിമയിൽ താരംഗമാവുകയാണ്.
ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ഹെഡ്മാസ്റ്റർ ആണ് ആ ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഇപ്പോൾ, വാർത്തകളിൽ നിന്ന് ജനങ്ങളുടെ ഹൃദയത്തിലേക്കു കടന്നിരിക്കുകയാണ്. നടൻ ബാബു ആന്റണി ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നാളെ തിറ്ററുകളിൽ എത്തും.
പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂരിന്റെ കഥ എന്ന നിലയിൽ ആയിരുന്നു ജനങ്ങൾ ഹെഡ്മാസ്റ്ററിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കാരൂരിന്റെ ഏറെ ശ്രദ്ധ നേടിയ, അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകർത്തിയ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പൊതിച്ചോർ വായിച്ചറിഞ്ഞ ഒരു തലമുറയിൽ ഹെഡ്മാസ്റ്റർ ചർച്ചാ വിഷയം ആവുകയും ചെയ്തു.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ രാജിവ് നാഥ്, സുഭദ്രം എന്ന ചിത്രത്തിലൂടെ മികച്ച ആദ്യ സംവിധായാകാനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയ ഹെഡ്മാസ്റ്ററിന്റെ നിർമ്മാതാവ് ശ്രീലാൽ, ഓഗസ്റ്റ് ക്ലബ് സംവിധാനം ചെയ്ത തിരക്കഥകൃത്ത് കെ ബി വേണു, പുരസ്കാരങ്ങൾ ഏറെ നേടിയിട്ടുള്ള മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ഷിബു ഗംഗാധരൻ, ഐർ കെ രാധാകൃഷ്ണൻ എന്നിവരാണ് ഹെഡ്മാസ്റ്റർ എന്ന ചിത്രത്തിന്റെ മുന്നിലും പിന്നലുമായി പ്രവർത്തിച്ചവർ.