നിറവയറിൽ ഫോട്ടോഷൂട്ടുമായി നടി നമിത. മാതൃത്വം എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചു.
2017ലായിരുന്നു നമിതയുടെയും നിർമാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം. വിവാഹശേഷം വളരെ ചുരുക്കം സിനിമയിൽ മാത്രമേ നമിത അഭിനയിച്ചിട്ടുള്ളു.
മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. ആര്‍.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്. ചിത്രം നിർമിക്കുന്നതും നമിത തന്നെയാണ്.
പിറന്നാൾ ദിനത്തിലാണ് താരം ആരാധകരോട് സർപ്രൈസ് വെളിപ്പെടുത്തിയത്.