പ്രശസ്ത നടൻ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭരതൻ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആരാധക മനസ്സിൽ ഇടം നേടിയ സലിം ഘൗസ് നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചി്ടുണ്ട്.