തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നയന്‍താരയുടെ 75-ാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. ശങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസാണ്. സീ സ്റ്റുഡിയോസ് യൂട്യൂബ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
താനേ സേര്‍ന്തകൂട്ടം, സൂധു കാവും എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച ദിനേശ് കൃഷ്ണനാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജയ്, സത്യരാജ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.