ഒരേ സമയം സീരിയലുകളിലും സിനിമയിലുമെത്തി ശാലിൻ പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന നായികയാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് ശാലിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരേ സമയം സീരിയലുകളിലും സിനിമയിലുമെത്തി ശാലിൻ പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കോട്ടൺ സാരിയിലാണ് ഇത്തവണ ശാലിൻ എത്തിയിരിക്കുന്നത്. ഒരു നാടൻ പെൺകുട്ടിയായാണ് ചിത്രങ്ങളിൽ ശാലിൻ. മല്ലു സിംഗിലെ വേഷം ശാലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമൊക്കെ ശാലിൻ പങ്കുവയ്ക്കാറുണ്ട്.
സാരിയ്ക്ക് ചേരുന്ന നിറത്തിലുള്ള കുപ്പി വളകളാണ് ശാലിൻ അണിഞ്ഞിരുന്നത്. ആഭരണങ്ങൾ ഒന്നും തന്നെ താരം ധരിച്ചിരുന്നില്ല
മിനിമൽ മേക്കപ്പ് ആണ് ശാലിൻ ലുക്കിനായി തെരഞ്ഞെടുത്തത്. ഹിൽപാലസ് മ്യൂസിയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.