പുകയൊരുക്കുന്ന കെണിയിൽ ആ അപ്പൂപ്പനും കൊച്ചുമകനും: കാണാം ബീഡിമുട്ടായി

Written By
Posted Jul 01, 2022|1489

Short-Films
കളിക്കൂട്ടുകാരെ പ്പോലെയായിരുന്നു ആ അപ്പൂപ്പനും കൊച്ചുമകനും...അപ്പൂപ്പനുമൊത്തുള്ള കളിചിരികളിലായിരുന്നു ആ കുരുന്നിന്റെ ലോകം. അവർ പാട്ടുപാടിയും വാത്സല്യം നുകർന്നും സമയം പങ്കിട്ടു. അമ്മൂമ്മ കാണാതെ അപ്പൂപ്പന് ബീഡി വാങ്ങി കൊടുക്കുന്നതാണ് കൊച്ചുമകന്റെ പ്രധാന ‘ജോലി’. അതിൽ അവനും ഗുണം കിട്ടുന്ന ഒന്നുണ്ട്–ബീഡി വാങ്ങി ബാക്കി പൈസയ്ക്ക് വാങ്ങാവുന്ന മിഠായിയായിരുന്നു ആ സന്തോഷം. ബീഡി വലിച്ചു വിടുന്ന പുകച്ചുരുളിൽ രസക്കാഴ്ചകൾ  തീർക്കുന്ന അപ്പുപ്പനെയും നോക്കി അവനിരിക്കും. 

പതിയെ അവന്റെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടു, അപ്പൂപ്പനെപ്പോലെ ബീഡി വലിക്കുന്ന ഒരാളാകണം. എന്നാൽ ആ തീരുമാനം വലിയ നഷ്ടങ്ങളിലേക്കാണ് അവനെയും അപ്പൂപ്പനെയും നയിച്ചത്. ആ കഥ പറയുകയാണ് ‘ബീഡിമുട്ടായി’ എന്ന ഹ്രസ്വചിത്രം. ജീവിതാനുഭവങ്ങളും ചെറുപ്പത്തിൽ കണ്ട കാഴ്ചകളും ചേർത്താണ് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ ഈ ചിത്രമൊരുക്കിയത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31നായിരുന്നു  റിലീസ്. 

ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിങ്ങും ശ്രീജേഷാണ്. വി.കെ.‌നൈനാച്ചനും ‌മാസ്റ്റർ ശിവനന്ദ് രാജേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‌ഛായഗ്രഹണം: ‌രാജേഷ് കുടമാളൂർ, ‌പശ്ചാത്തല സംഗീതം: ‌നോയൽ ടോംസ്, ‌തിരക്കഥ, സഹസംവിധാനം: ‌അഭിലാഷ് നാരായണൻ, ‌സംഗീതം, വരികൾ: ‌പ്രിയ ബാലൻ, ‌ആലാപനം: ‌ഗൗരി പാർവതി, ‌കല: ‌രാജേഷ് ജി. വെള്ളൂർ
SHARE THIS PAGE!

Related Stories

See All

ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ...

Short-Films |21.Jul.2022

അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം ...

Short-Films |10.Jul.2022

ഇത് വല്ലാത്തൊരു കൊലച്ചതി ശ്രദ്ധനേടി ഹ്രസ്വ ചിത്രം

അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന  ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ...

Short-Films |07.Jul.2022

ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ ...

Short-Films |01.Jul.2022


Latest Update

ഹോട്ട്പാക്കിന്റെ എൻ.ഐ.പി പ്ലാന്റിലെ 2.2 മെഗാവാട്ട് സൗരോർജ സംവിധാനത്തിന് ഗൾഫുഡ് മാനുഫാക്ചറിങ് പുരസ്‌കാരം

ദുബായ് -: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്‌പാക്കിന്റെ ...

News |11.Nov.2026

യൂ. എ. ഇ. ലെ സ്കൂൾ വിദ്യാർത്ഥികളിലെ എഴുത്തുകാരെ ആദരിച്ച് അക്കാഫ് ഇവന്റ്സ്

ഷാർജ : ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ...

News |11.Nov.2026

ഡോ. ചെറിയാൻ തമ്പിയുടെ 'വെൻ ലൈഫ് ബ്ലൂംസ് എഗെയ്ൻ' പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചെറിയാൻ തമ്പി രചിച്ച 'When Life Blooms Again: A ...

News |09.Nov.2026

മുംതാസ് കുറ്റിക്കാട്ടൂരിന്റെ കഥാസമാഹാരം 'മക്കനത്തുമ്പിലെ കല്ലുമുട്ടായി' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രവാസി എഴുത്തുകാരി മുംതാസ് കുറ്റിക്കാട്ടൂരിന്റെ ഏറ്റവും പുതിയ ...

News |06.Nov.2026

ഷാർജാ പുസ്തകൊത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക്‌ സ്റ്റാൾ ആരംഭിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അക്കാഫ് ഇവന്റസ് ബുക്ക് സ്റ്റാൾ ...

News |04.Nov.2026

ഷാര്‍ജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്; മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു

ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള ...

News |03.Nov.2026

Photo Shoot

See All

Photos