മുംതാസ് കുറ്റിക്കാട്ടൂരിന്റെ കഥാസമാഹാരം 'മക്കനത്തുമ്പിലെ കല്ലുമുട്ടായി' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Written By
Posted Nov 06, 2026|34

News
ഷാർജ: പ്രവാസി എഴുത്തുകാരി മുംതാസ് കുറ്റിക്കാട്ടൂരിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'മക്കനത്തുമ്പിലെ കല്ലുമുട്ടായി' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം വേദിയിൽ വൈകുന്നേരം 6:30-ന് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരി ഹണി ഭാസ്കർ ആദ്യപ്രതി സുവൈബത്തുൽ അസ്ലമിയക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

സ്ത്രീപക്ഷ നിലപാടുകളും ഓർമ്മകളുടെ മധുരവും സ്ത്രീക്കരുത്തിന്റെ അതിജീവനാനുഭവങ്ങളും ആഴത്തിൽ അടയാളപ്പെടുത്തുന്ന ശക്തമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേവലം കഥകൾ എന്നതിനപ്പുറം ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഈ കൃതിയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പോരാട്ടങ്ങളെയും അതിജീവനവഴികളെയും പ്രമേയമാക്കുന്ന പുസ്തകം വായനക്കാരോട് വൈകാരികമായി സംവദിക്കുന്ന ഒന്നാണെന്നും, ഇതിലെ പെൺകരുത്തിന്റെ കഥകൾ വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുമെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പ്രസാധക എം.എ. ഷഹനാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഹാഷിക് തൈക്കണ്ടി, മാധ്യമപ്രവർത്തകരായ ഷിനോജ് ഷംസുദ്ദീൻ ( മീഡിയ വൺ) , ഷാജഹാൻ പൂവച്ചൽ (കൗമുദി ടി.വി), നിസാർ (360 റേഡിയോ), എഴുത്തുകാരായ മറീന എസ്. ജെ, ശ്രീജിത്ത്, ചാക്കോ, നടിയും മോഡലുമായ അതുല്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പുസ്തകപ്രേമികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
SHARE THIS PAGE!

Related Stories

See All

മുംതാസ് കുറ്റിക്കാട്ടൂരിന്റെ കഥാസമാഹാരം 'മക്കനത്തുമ്പിലെ കല്ലുമുട്ടായി' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രവാസി എഴുത്തുകാരി മുംതാസ് കുറ്റിക്കാട്ടൂരിന്റെ ഏറ്റവും പുതിയ ...

News |06.Nov.2026

ഷാർജാ പുസ്തകൊത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക്‌ സ്റ്റാൾ ആരംഭിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അക്കാഫ് ഇവന്റസ് ബുക്ക് സ്റ്റാൾ ...

News |04.Nov.2026

ഷാര്‍ജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്; മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു

ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള ...

News |03.Nov.2026

ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ; അജ്മാനിൽ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

അജ്മാൻ: മലയാള സിനിമയുടെ സുവർണ്ണ അധ്യായങ്ങൾ അടയാളപ്പെടുത്തിയ പ്രശസ്ത ...

News |03.Nov.2026

Latest Update

ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് ഉടൻ പരിശോധിക്കാം: യുഎഇയിലെ തനിഷ്ക് ഷോറൂമുകളിൽ ഇനി ഡയമണ്ട് വൈദഗ്ധ്യ കേന്ദ്രങ്ങളും

ദുബൈ: നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും ...

News |29.Oct.2026

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

Photo Shoot

See All

Photos